BREAKING NEWS

സ്പാകളിൽ മിന്നൽ പരിശോധന, ഉദ്യോ​ഗസ്ഥരെ കണ്ട് കസ്റ്റമർ ഇറങ്ങിയോടി, ഓടിയത് ആലപ്പുഴ പോലീസ് വകുപ്പിലെ ഉദ്യോ​ഗസ്ഥൻ? സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായി ആരോ​ഗ്യവകുപ്പ്, പലതും പ്രവർത്തിക്കുന്നത് ലൈസെൻസില്ലാതെ

· · 1 min read
Share: Copied!

തിരുവല്ല: നഗരത്തിലെ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. രാമൻചിറയിൽ യോഗ, സ്പാ ലൈസൻസുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇതിനിടെ ഉദ്യോ​ഗസ്ഥരെ കണ്ട് കസ്റ്റമർ ഇറങ്ങിയോടി. ഇറങ്ങി ഓടിയ കസ്റ്റമർ പോലീസ് വകുപ്പിൽ ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നു സൂചനയുണ്ട്. അനധികൃത സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും. രാമൻചിറയിലെ മറ്റാെരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണു പ്രവർത്തനം. മഞ്ഞാടിയിലെ മറ്റാെരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റാെരു സ്പായും, മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതി കൂടി പോലീസ് പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ എന്നുവിളിക്കുന്ന പ്രശോഭ് (26) ആണു പിടിയിലായത്. കേസിലെ ഒന്നാം പ്രതി സുബിൻ അലക്സാണ്ടർ (38) രണ്ടാംപ്രതി ബെർലിൻദാസ് (27) മൂന്നാംപ്രതി വരുൺ എന്നു വിളിക്കുന്ന അഖിൽകുമാർ (36) എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സ്പാ ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളെ (വെൽനെസ് സെന്റർ) നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമം കൊണ്ടുവരും. എല്ലാത്തരം ചികിത്സാരീതിയുള്ള വെൽനെസ് സെന്ററുകൾക്കും ബാധകമായ രീതിയിലാണു നിയമത്തിന്റെ കരടു തയാറാക്കുന്നത്- മന്ത്രി വീണാ ജോർജ് പറഞ്ഞു.

പലപ്പോഴും മകളുമായി തർക്കം, ഇത്തവണ തർക്കിച്ചത് ട്രംപിന്റെ പേരിൽ, അടുക്കളയിൽ നിൽക്കുകയായിരുന്ന മകളെ പിടിച്ചുവലിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നു, സംഭവ ദിവസം താൻ വീഞ്ഞ് കുടിച്ച് ലഹരിയിലായിരുന്നെന്ന് പിതാവിന്റെ കുറ്റസമ്മതം

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026