LATEST UPDATES

ട്രെയിന് നേരെ കല്ലേറ്; എറണാകുളത്ത് പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

· · 1 min read
Share: Copied!

എറണാകുളത്ത് ട്രെയിനിന് നേരെ കല്ലേറ്. പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. +1 വിദ്യാർത്ഥികളാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കല്ലെറിഞ്ഞവരെ കണ്ടെത്തിയത്.

വിദ്യാർത്ഥികളെ എറണാകുളം ജുവന്യൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ മാതാപിതാക്കളോടൊപ്പം ഹാജരാക്കി. ജുവന്യൽ ജസ്റ്റിസ് ബോർഡ് കുട്ടികളെ അടുത്ത 15 ദിവസത്തേക്ക് കാക്കനാട് ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. മുതിർന്നവരെങ്കിൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണിത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഇടപ്പള്ളി റെയിൽവേ സ്റ്റേഷനും കളമശ്ശേരി റെയിൽവേ സ്റ്റേഷനും ഇടയിലുണ്ടായ കല്ലേറിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

 

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026