BREAKING NEWS

ജന്മദിനത്തിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു; നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടം

· · 1 min read
Share: Copied!

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ കൃഷ്ണ (27), അശ്വിൻ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ രാവിലെ 7.15 ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപമായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ഗോകുൽ കൃഷ്ണയെ അങ്കമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച ഇരുവരും അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളാണ്. അപകടം നടന്ന ദിവസം തന്നെ ഗോകുൽ കൃഷ്ണയുടെ ജന്മദിനമായിരുന്നുവെന്നത് കുടുംബത്തെയും സുഹൃത്തുക്കളെയും കൂടുതൽ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഗോകുൽ കൃഷ്ണയുടെ മാതാവ് ബിന്ദുവും സഹോദരി ഗൗരി കൃഷ്ണയുമാണ്. അശ്വിന്റെ മാതാവ് അജിതയും സഹോദരങ്ങളായ അഞ്ജലിയും അനന്തുവുമുണ്ട്.

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026