BREAKING NEWS

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വാഹനം പൂർണമായും കത്തിനശിച്ചു

· · 1 min read
Share: Copied!

മയൂർഭഞ്ച്: ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രോഗി വെന്തുമരിച്ചു. ഒഡിഷയിലെ മയൂർഭഞ്ച് ഉദല കോളേജിന് സമീപമാണ് ദാരുണ സംഭവം. സുയോഷ് ബാരിക് എന്ന യുവാവാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ ആംബുലൻസിൽ ഘടിപ്പിച്ചിരുന്ന ഓക്സിജൻ സിലിണ്ടർ ഓൺ ചെയ്ത ഉടൻതന്നെ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ആംബുലൻസിന് തീപിടിക്കുകയും, വാഹനത്തിന്റെ മുകൾഭാഗം തകർന്നുവീണ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഉദല മെഡിക്കല്‍ കോളജില്‍നിന്നും ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയായ സുയോഷിനെ കൊണ്ടുപോകുന്നതിനാണ് ആംബുലൻസ് എത്തിച്ചത്. അകത്ത് കിടത്തിയ ശേഷം രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനായി സിലിണ്ടർ വാല്‍വ് തുറന്നപ്പോഴാണ് ചോര്‍ച്ചയുണ്ടായത്.

ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്നും ആംബുലന്‍സിന്‍റെ ഒരു ഭാഗം 40 അടിയോളം ദൂരേക്ക് തെറിച്ചുപോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സിനുള്ളിലെ ബെഡില്‍ ബെല്‍റ്റിട്ടിരുന്നതിനാല്‍, തീപിടിത്തമുണ്ടായ സമയത്ത് രോഗി കുടുങ്ങിപ്പോയതാണ് മരണത്തിന് കാരണമായത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026