BREAKING NEWS

കാറിന്റെ ഡിക്കിയില്‍ പ്രത്യേക അറ നിര്‍മ്മിച്ച് ലഹരി കടത്ത്, 90 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: വാഴിച്ചലിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്നാട് വഴി കടത്തിക്കൊണ്ടുവന്ന ഏകദേശം 90 കിലോ കഞ്ചാവ് തിരുവനന്തപുരം റൂറൽ പൊലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണി ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഒരാഴ്ചയോളം നീണ്ട രഹസ്യനീക്കത്തിനൊടുവിലാണ് വാഴിച്ചൽ ഇമ്മാനുവൽ കോളേജിന് സമീപത്തുനിന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള TN 09 AR 6156 വാഹനത്തിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പൊലീസിന്റെ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ 2 കിലോ വീതമുള്ള 40 പാക്കറ്റ് കഞ്ചാവാണ് കണ്ടെത്തിയത്.

ഏകദേശം 90 കിലോയാണ് പിടികൂടിയ ലഹരിയുടെ ഭാരം. വാഹനത്തിലുണ്ടായിരുന്ന വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ച് തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തിയ സംഘത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026