BREAKING NEWS

കോഴിക്കോട് ഏഴുവയസ്സുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കുട്ടികൾ ബഹളം വച്ചതോടെ ചാക്ക് താഴെയിട്ട് ഓടി, ഇതരസംസ്ഥാനക്കാർ പിടിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: പുതിയകടവ് ബീച്ചിന് സമീപം ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ചാക്കില്‍ കയറ്റി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.

ഇതരസംസ്ഥാനക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വീടിനു തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോൾ ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും ഇതുകണ്ടുനില്‍ക്കുകയായിരുന്ന തങ്ങള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.

ബീച്ചിലേക്കോടിയ അവരുടെ പിന്നാലെ ഓടിയതായും ആളുകളോട് പറയുകയും ആളുകള്‍ ചേര്‍ന്ന് അവരെ പിടികൂടിയതായും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു. ജനം തിങ്ങിപ്പാര്‍ക്കുന്നിടത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026