LATEST UPDATES

മദ്യലഹരിയില്‍ മാനെന്ന് തെറ്റിദ്ധരിച്ചു; യുവാവിനെ കൊന്നത് ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ തന്നെ, സംഭവശേഷം കടന്നുകളഞ്ഞ പ്രതികളെ കയ്യോടെ പൊക്കി പൊലീസ്

· · 1 min read
Share: Copied!

കോയമ്പത്തൂര്‍: ഒരുമിച്ച് വേട്ടയ്ക്കുപോയി, കൂട്ടത്തിലുണ്ടായിരുന്ന ബന്ധുവിനെ മാനെന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേട്ടയാടാന്‍ കാട്ടിലേക്കു പോയ മൂവര്‍ സംഘത്തിലെ രണ്ടു പേരാണ് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്കു വേട്ടയാടാന്‍ പോയ സുരണ്ടൈമല ഗ്രാമത്തിലെ സഞ്ജിത്ത് (23) ആണു കൊല്ലപ്പെട്ടത്. കാരമട വെള്ളിയങ്കാട് കുണ്ടൂര്‍ കെ.മുരുകേശന്‍ (37), അന്‍സൂര്‍ സ്വദേശി എന്‍.പാപ്പയ്യന്‍ (കലിയ സ്വാമി- 50) എന്നിവര്‍ അറസ്റ്റിലായി.

ശനിയാഴ്ച രാത്രിയാണ് മാന്‍വേട്ടയ്ക്കായി മൂവരും നാടന്‍ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു. വേട്ട തുടരുന്നതിനിടെ പാപ്പയ്യന്‍ സഞ്ജിത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്തു നിന്ന് കടന്നു.
പിന്നീട് നാട്ടുകാരില്‍ നിന്നു വിവരമറിഞ്ഞ പില്ലൂര്‍ പൊലീസ് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുരുകേശനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുരുകേശന്‍ തന്നെയാണ് പാപ്പയന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം പൊലീസിന് പറഞ്ഞുകൊടുത്തത്. ഇതോടെ ഇയാളും പിടിയിലാകുകയായിരുന്നു.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026