BREAKING NEWS

വീട്ടിലെ ശുചിമുറിയിൽ നിന്ന് രണ്ടര വയസുകാരന് പാമ്പ് കടിലേറ്റു, കടിച്ചത് ശംഖുവരയൻ, കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

· · 1 min read
Share: Copied!

തൃശൂർ: വാണിയംപാറയിൽ രണ്ടര വയസുകാരനും പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പു കടിയേറ്റത്. കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കടിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോയുടെ മരണത്തിന് ഇടയാക്കിയതും ശംഖുവരയൻ പാമ്പാണ്. ആൽജോയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും പതയും വരികയും അപ്പോൾ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

എന്നാൽ അപ്പോഴേക്കും അൽജോ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോൾ കുട്ടികൾ കിടന്നുറങ്ങിയ മുറിയിൽ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.

അതേസമയം ആൽജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്തും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ വീട്ടിൽ കണ്ടിരുന്നു. നാട്ടുകാർ ഇതിനെ തല്ലിക്കൊല്ലുകയായിരുന്നു. വനത്തോട് ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. പിന്നീട് വീടിനു ചുറ്റുമുള്ള പ്രദേശങ്ങൾ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ തീയിടുകയായിരുന്നു.

‘ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്; അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന പൊലീസ് മേധാവികൾ ഇല്ല‘: വിമർശനമുയർത്തി ആർ ശ്രീലേഖ; ‘ക്ഷേത്രങ്ങൾക്ക് പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? വെടിക്കെട്ടും മറ്റും വേണ്ടെന്ന് വെച്ചൂടെ?

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026