BREAKING NEWS

‘വരൂ, വേദന മാറ്റിത്തരാം’; എട്ട് യുവതികളെയും ഒരു പുരുഷനെയും കൊലപ്പെടുത്തിയ ‘ട്വിറ്റർ കൊലയാളി’യ്ക്ക് വധശിക്ഷ

· · 1 min read
Share: Copied!

ടോക്യോ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജപ്പാൻ ആദ്യ വധശിക്ഷ നടപ്പാക്കി. 2017 -ൽ ജപ്പാനിലെ ടോക്കിയോയ്ക്ക് അടുത്തുള്ള തൻറെ അപ്പാർട്ട്മെൻറിൽ വച്ച് എട്ട് സ്ത്രീകളെയും ഒരു പുരുഷനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ തകഹിരോ ഷിറൈഷിയുടെ (30) വധശിക്ഷയാണ് ജപ്പാൻ ഇപ്പോൾ നടപ്പാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇരകളായ ഒമ്പത് പേരുമായി ബന്ധപ്പെട്ടുകയും ശേഷം അവരെ തൻറെ അപ്പാർട്ട്മെൻറിലെത്തിച്ചാണ് ഇയാൾ തൻറെ കൊലപാതകങ്ങൾ നടത്തിയത്. ഇതിനാൽ ഇയാളെ ‘ട്വിറ്റർ കൊലയാളി’ എന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ വിളിക്കുന്നത്.

ട്വിറ്ററിലൂടെയാണ് താൻ ഇരകളെ തെരഞ്ഞെടുത്തിരുന്നതെന്ന് ചോദ്യം ചെയ്യലിൽ തകഹിരോ ഷിറൈഷി സമ്മതിച്ചിരുന്നു. ഇങ്ങനെ അപ്പാർട്ട്മെൻറിൽ എത്തിക്കുന്ന ഇരകളെ കൊല്ലാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യും. ചിലപ്പോൾ അവരോടൊപ്പം മരിക്കാമെന്നും സമ്മതിക്കും. ഇയാളുടെ ട്വിറ്റർ പ്രൊഫൈലിൽ, ‘ശരിക്കും വേദന അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എപ്പോൾ വേണമെങ്കിലും എനിക്ക് സന്ദേശം അയക്കൂ.’ എന്ന് എഴുതിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അധികൃതർ ഇയാളുടെ വീട് വളഞ്ഞപ്പോൾ കൂളറിലും ടൂൾ ബോക്സിലുമായി മുറിച്ച് മാറ്റിയ നിലയിൽ ഒമ്പത് മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. ഇതിൽ എട്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരെല്ലാം 15 മുതൽ 26 വരെ വയസുള്ളവരായിരുന്നു.

ഇരകൾ തങ്ങളെ കൊല്ലാൻ തകഹിരോ ഷിറൈഷിയ്ക്ക് അനുമതി നൽകിയിരുന്നെന്നും അതിനാൽ അദ്ദേഹത്തെ വെറുതെ വിടണമെന്നും അദ്ദേഹത്തിൻറെ വക്കീൽ കോടതിയിൽ വാദിച്ചു. എന്നാൽ, പിന്നീട് ഇരകളുടെ സമ്മതമില്ലാതെയാണ് താൻ കൊലകളെല്ലാം നടത്തിയതെന്ന് തകഹിരോ കോടതിയിൽ സമ്മതിച്ചു. ഇതോടെ ഷിറൈഷിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടുകയായിരുന്നു. 2020 ഡിസംബറിൽ തകഹിരോയുടെ വാദം കേൾക്കാനായി കോടതിയിൽ നൂറുകണക്കിന് ആളുകളെത്തിയിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ പരമ്പര കൊലകൾ ജപ്പാനിൽ വലിയ ഞെട്ടലും അസ്വസ്ഥതയും സൃഷ്ടിച്ചു. കൊലയാളിയുടേത് അങ്ങേയറ്റം സ്വാർത്ഥമായ ഉദ്ദേശമായിരുന്നെന്നും അത് കണക്കിലെടുത്താണ് വധശിക്ഷ വിധിച്ചതെന്നും തൂക്കിക്കൊല്ലലിന് അംഗീകാരം നൽകിയ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ജപ്പാനിൽ 105 വധശിക്ഷാ തടവുകാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008-ൽ ടോക്കിയോയിലെ ഷോപ്പിംഗ് ജില്ലയായ അകിഹബാരയിൽ ഒരാളെ കുത്തിക്കൊന്ന പ്രതിയെയാണ് ഏറ്റവും ഒടുവിലായി 2022 ജൂലൈയിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. അതിന് ശേഷം ഇപ്പോഴാണ് ജപ്പാനിൽ ഒരു വധശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ഷിഗെരു ഇഷിബയുടെ സർക്കാരിൻറെ ആദ്യത്തെ വധശിക്ഷ കൂടിയായി ഇത്.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026