BREAKING NEWS

ഇരട്ടകൾ എന്നു പറഞ്ഞാൽ ഇങ്ങനെ വേണം!! ബിരുദ പരീക്ഷയിൽ ഒരേ മാർക്കോടെ ഒന്നാം റാങ്ക് പങ്കുവച്ച് സഹോദരിമാർ

· · 1 min read
Share: Copied!

കോട്ടയം: ഒരേ പരീക്ഷയിൽ ഒരേ മാർക്കോടെ ഒന്നാം റാങ്ക് പങ്കുവച്ച് കോട്ടയത്തെ ഇരട്ട സഹോദരിമാരുടെ വിജയം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോർജും ലിയ ട്രീസ ജോർജുമാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിലെ ബിഎ ഇംഗ്ലീഷ് ലാഗ്വേജ് ആന്റ് ലിറ്ററേച്ച‌ർ ടു ടീച്ചിങ് കോഴ്സിലാണ് ഈ ഇരട്ട സഹോദരിമാർക്ക് ഒരേ മാർക്കോടെ ഒന്നാം റാങ്ക് പങ്കിട്ടത്. അതിലും രസം എന്താന്നുവച്ചാൽ പ്ലസ് ടുവിൽ ഇരുവർക്കും എ പ്ലസ് നഷ്ടമായതും ഒരേ വിഷയത്തിനു തന്നെ.

കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാർഥികളായ ഇരുവരും 8.43 പോയിൻ്റും എ ഗ്രേഡും നേടിയാണ് തങ്ങളുടെ ബിരുദം പൂർത്തിയാക്കിയത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഇവർ പ്ലസ് ടുവിൽ അഞ്ച് എ പ്ലസും ഒരു എ ഗ്രേഡും നേടി ഒരുമിച്ചാണ് വിജയിച്ചുകയറിയത്. പ്ലസ് ടുവിൽ ഒരേ വിഷയത്തിന് തന്നെയാണ് ഇരുവർക്കും എ പ്ലസ് നഷ്ടമായത്.

പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിൻ്റെയും ഹയർ സെക്കൻഡറി അധ്യാപികയായ റീന രാജുവിൻ്റെയും മക്കളാണ് ലിസ മറിയം ജോർജും ലിയ ട്രീസ ജോർജും. ഒരുമിച്ച് സർക്കാർ ജോലി നേടണം എന്നാണ് ഇരുവരുടെയും ആഗ്രഹം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഈ ഇരട്ടകൾ. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ജോലിയും ഒരുമിച്ച് ലഭിക്കണമെന്നും ഇവർ പറയുന്നു.

തെളിവ് എന്റെ മുഖത്തുണ്ട്, ഇതിപ്പോൾ എന്റെ കാലു കൊണ്ട് ഞാൻ എന്റെ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം, സഹപ്രവത്തകർ കൂടെ നിൽക്കില്ലെന്ന് പൂർണബോധ്യമായി, ഏത് കൊടികുത്തി വാഴുന്ന സീനിയർ എനിക്കെതിരെ തിരിഞ്ഞാലും എന്റെ രോമത്തിൽ തൊടാൻ കഴിയില്ല- അഡ്വ. ശ്യാമിലി

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026