BREAKING NEWS

കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛൻറേയും ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്ര, മലയാളികളുടെ മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഉടൻ പ്രേക്ഷകരിലേക്ക്…

· · 1 min read
Share: Copied!

തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ ജോയ്, ലയൺഹാർട്ട് പ്രാഡക്ഷൻസി ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിൻറെ നിർമ്മാതാവ് ജോയ്സി പോൾ ജോയ്, മുംബൈയിലെ സാംസ്ക്കാരിക സാമൂഹ്യ കലാരംഗത്തേയും ജീവകാരുണ്യമേഖലയിലെയും സജീവ പ്രവർത്തകയാണ്. സഹനിർമ്മാതാക്കളായ ജേക്കബ് സേവ്യർ, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികൾക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവർത്തകരുമാണ് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അങ്ങനെ ഏറെ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’

ജീവിതത്തിൻറെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’യെന്ന് സംവിധായകൻ ക്രിസ്റ്റസ് സ്റ്റീഫൻ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛൻറേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിർമ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന “തു മാത്സാ കിനാരാ” ഒരു ഫീച്ചർ സിനിമയാണ്. കുടുംബ പ്രേക്ഷകരെയടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫൻ വ്യക്തമാക്കി.

 

ഇന്ത്യൻ നാവിക സേന സിംഫണി ബാൻറിൽ വയലിൻ കലാകാരനായി സേവനമനുഷ്ഠിച്ച ക്രിസ്റ്റസ് സ്റ്റീഫൻ ചെറുപ്പകാലം മുതൽ കലാരംഗത്ത് സജീവമാണ്. അന്താരാഷ്ട്ര മിലിട്ടറി മ്യൂസിക്ക് ഫെസ്റ്റുവെല്ലുകളിലടക്കം പല വേദികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും സഹ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്.

സ്വതന്ത്ര സിനിമട്ടോഗ്രാഫറായി മലയാളം സംസ്കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ എൽദോ ഐസ ക്കാണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബാനർ – ലയൺഹാർട്ട്പ്രൊഡക്ഷൻസ്. അഭിനേതാക്കൾ – ഭൂഷൻ പ്രധാൻ, കേതകി നാരായണൻ, കേയ ഇൻഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ, ജയരാജ് നായർ. ക്യാമറ- എൽദോ ഐസക്. കാര്യനിർവാഹക നിർമ്മാതാവ്- സദാനന്ദ് ടെംബൂള്കർ. ചീഫ് അസിസ്റ്റന്റ് ഡയറക്ടർ- വിശാൽ സുഭാഷ് നണ്ട്ലാജ്കർ
അസിസ്റ്റന്റ് ഡയറക്ടർ- മൗഷിൻ ചിറമേൽ, സംഗീതം- സന്തോഷ് നായർ & ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് അസിസ്റ്റ്- അലൻ തോമസ്. ഗാനരചയിതാവ് – സമൃദ്ധി പാണ്ഡെ. പശ്ചാത്തല സംഗീതം- ജോർജ് ജോസഫ്, മിക്സ് & മാസ്റ്റർ- ബിജിൻ മാത്യു, സൗണ്ട് ഡിസൈനറും മിക്‌സറും-അഭിജിത് ശ്രീറാം ഡിയോ.ഗായകർ – അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ,സായിറാം അയ്യർ, ശർവാരി ഗോഖ്ലെ ,അനീഷ് മാത്യു, ഡി ഐ- കളറിസ്റ്റ്- ഭൂഷൺ ദൽവി. എഡിറ്റർ-സുബോധ് നർക്കർ, വസ്ത്രാലങ്കാരം-ദർശന ചൗധരി കലാസംവിധായകൻ -അനിൽ എം. കേദാർ. വിഷ്വൽ പ്രമോഷൻ -നരേന്ദ്ര സോളങ്കി, വിതരണം – റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് -ഫിബിൻ വർഗീസ്. ഡിജിറ്റൽ മാർക്കറ്റിംഗ്- മീഡിയ വൺസൊല്യൂഷൻ ജയ്മിൻ ഷിഗ്വാൻ, പബ്ലിക് റിലേഷൻ- അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്), പിആർഒ- പി ആർ. സുമേരൻ.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026