LATEST UPDATES

കൊതുക് സ്റ്റുഡൻ്റ്സ് യൂണിയൻ (കെ.എസ്.യു), മൂട്ട സ്റ്റുഡൻ്റസ് ഫെഡറേഷൻ (എം.എസ്.എഫ്)…!!! കൊതുകിനും മൂട്ടയ്ക്കും എവിടെയും ചോര മതി..!!! പ്രതികളെ എസ്എഫ്ഐ ആക്കാൻ ശ്രമിക്കുന്നു…, ടിപി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ല- പി.എം. ആർഷോ…

· · 1 min read
Share: Copied!

കോട്ടയം: ഗാന്ധിനഗർ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് മനുഷ്യ മനസാക്ഷിക്ക് അംഗീകരിക്കാൻ പറ്റാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. തെറ്റായ പ്രവണത വീണ്ടും കടന്നുവരികയാണ്. ഇത് ഗൗരവമായി തന്നെ കാണണം. ഇതിനെതിരെ ശക്തമായ നിയമനടപടി വേണമെന്നും ആർഷോ പറഞ്ഞു.

ചില കുളംകലക്കികൾ നടത്തുന്ന പ്രചരണം തള്ളിക്കളയണമെന്നും ആർഷോ പറഞ്ഞു. കെപിസിസി പ്രസിഡൻ്റാണ് ഇത് തുടങ്ങിയത്. ആ കോളേജിൽ എസ്എഫ്ഐ പ്രവർത്തനമില്ല. എന്നിട്ടും പ്രതികളെ എസ്എഫ്ഐ ആക്കാനാണ് ശ്രമം നടക്കുന്നത്. കൊതുകിനും മൂട്ടക്കും എവിടെയും ചോര മതി. കൊതുക് സ്റ്റുഡൻ്റസ് യൂണിയനായി കെഎസ്‌യു മാറി. മൂട്ട സ്റ്റുഡൻ്റ്സ് ഫെഡറേഷനായി എംഎസ്എഫ് മാറി. കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (കെജിഎസ്എൻഎ) എസ്എഫ്ഐയുമായി ബന്ധമില്ല. എസ്എഫ്ഐയുടെ പോഷക സംഘടനയല്ല കെജിഎസ്എൻഎ. അടിസ്ഥാനമില്ലാത്ത പ്രചാരണമാണ് നടത്തുന്നത്. മാധ്യമങ്ങൾ ഈ അജണ്ടയോടൊപ്പം തുള്ളരുതെന്നും ആ‍‍ർഷോ കൂട്ടിച്ചേർത്തു.

പ്രതികളിലൊരാളായ രാഹുൽ രാജ് എസ്എഫ്ഐ മുണ്ടൂർ എൽസി ഭാരവാഹിയല്ലെന്നും എസ്എഫ്ഐയുടെ അംഗം പോലുമല്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ ആശങ്കകൾ ഉണ്ടെന്ന് വ്യക്തമാക്കിയ ആർഷോ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. ടിപി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ല. തെറിവിളിച്ചതു കൊണ്ടാണ് തല്ലിയത്. ചെകിടത്ത് അടിക്കണം എന്ന് വച്ച് പോയതല്ല എസ്എഫ്ഐ. മാപ്പ് പറയേണ്ടതില്ല. എസ്എഫ്ഐയെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനം നിർത്തണമെന്നും ആർഷോ പറഞ്ഞു.

വിമാനമിറങ്ങി വീട്ടിലേക്ക് ട്രെയിന്‍ കയറി, യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് പ്രവാസി പുഴയിൽ ചാടി; സ്വയം നീന്തിക്കയറി

സ്കൂട്ടറിലെത്തിയ മോഷ്ടാവ് കസേര ഉപയോ​ഗിച്ച് ബാങ്ക് ക്യാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്തു, എതിർക്കാൻ വന്ന ജീവനക്കാർക്കു നേരേ കത്തികാട്ടി ഭീഷണി, 15 ലക്ഷം കവർന്നു

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026