BREAKING NEWS

ട്രംപിൻറെ വാക്കിന് പുല്ലുവില; ഗാസയിൽ ഇസ്രയേൽ നടത്തുന്ന കണ്ണില്ലാ ക്രൂരതയ്ക്ക് അറുതിയില്ലേ?

· · 1 min read
Share: Copied!

ജറുസലം: എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഭരണം കൈമാറാമെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെ ആക്രമണം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിലെ വീടുകൾ ഇടിച്ചുനിരത്തുന്നതു തുടർന്ന് ഇസ്രയേൽ.

ടാങ്കുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ സൈന്യം വീടുകൾ ഇടിച്ചുനിരത്തുന്നത്. ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്‌തു. ബോംബാക്രമണം മയപ്പെടുത്തിയെങ്കിലും നിർത്തിവച്ചിട്ടില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

അതേ സമയം, ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിലെ കയ്റോയിൽ ആരംഭിച്ചേക്കും. ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു ചർച്ച. ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ പങ്കെടുക്കും. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റമാണു മുഖ്യചർച്ചാവിഷയം.

ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു ഹമാസ് പ്രതികരിക്കാത്ത സാഹചര്യത്തിൽ ഇസ്രയേൽ വിട്ടുവീഴ്ചയ്ക്കു തയാറാകുമോയെന്നതാണു പ്രധാന ചോദ്യം. മുൻപു നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടത് ഈ ആവശ്യത്തിന് ഹമാസ് വഴങ്ങാതിരുന്നതുകൊണ്ടാണ്. യുദ്ധാനന്തര ഗാസയിൽ പലസ്തീൻ ഭരണം എന്ന നിർദേശത്തിനും നെതന്യാഹു സർക്കാർ എതിരാണ്.

അതേസമയം, യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഇന്നലെ പലസ്തീൻ അനുകൂല റാലികൾ നടന്നു. ബാർസിലോനയിലെ റാലിയിൽ 70,000 പേർ പങ്കെടുത്തു. ബ്രിട്ടനിലെ നിരോധിത സംഘടനയായ പലസ്തീൻ ആക്‌ഷനെ പിന്തുണച്ചു പ്രകടനം നടത്തിയ 500 പേർ ലണ്ടനിൽ അറസ്റ്റിലായി. വർധിക്കുന്ന പലസ്തീൻ അനുകൂല സമരങ്ങൾ നേരിടാൻ പൊലീസിനു കൂടുതൽ അധികാരം നൽകുമെന്ന് ബ്രിട്ടിഷ് സർക്കാർ പറഞ്ഞു.

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026