BREAKING NEWS

അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് ശക്തമാക്കും , രാജ്യത്തെ സുരക്ഷിതമാക്കും, അമേരിക്കയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ പൌരൻ ചന്ദ്രമൗലി നാഗമല്ലയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരനായ ക്യൂബൻ സ്വദേശിയാണ് ഇന്ത്യൻ പൌരനെ തലയറത്ത് കൊന്നത്.

കൊലപാതക കുറ്റം ചുമത്തി പ്രതിയെ വിചാരണ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റക്കാരോടെ തൻ്റെ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെക്സാസിലെ ഡാളസിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയായിരുന്ന ചന്ദ്ര നാഗമല്ലയ്യയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അമേരിക്കയിൽ കാല് കുത്താൻ പാടില്ലാത്ത ഒരു ക്യൂബൻ അനധികൃത വിദേശിയാണ് അദ്ദേഹത്തെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് അതിക്രൂരമായി ശിരച്ഛേദം ചെയ്തതെന്നും തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026