BREAKING NEWS

വരുന്ന അപകടം മുന്നിൽകണ്ട് ട്രംപ്!! നിങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയിക്കണം, അല്ലെങ്കിൽ അവർ എന്നെ ഇംപീച്ച് ചെയ്യാൻ ഒരു കാരണം കണ്ടെത്തും- ട്രംപ്, ഇംപീച്ച്‌മെന്റ് നടപടികൾ അടിയന്തിരമായി പരിഗണിക്കണം, ഡെമോക്രാറ്റിക് കോക്കസിനോട് ആവശ്യപ്പെട്ട് പാർട്ടി അം​ഗം

· · 1 min read
Share: Copied!

വാഷിങ്ടൺ: അടിച്ചമർത്തലുകൾക്കിടയിലും ഇംപീച്ച്‌മെന്റ് നടപടികളെ ഭയന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചില്ലെങ്കിൽ തന്നെ ഡെമോക്രാറ്റുകൾ ഇംപീച്ച് ചെയ്യുമെന്ന് ട്രംപ് പാർട്ടിക്ക് മുന്നറിയിപ്പ് നൽകി. വാഷിങ്ടണിൽ നടന്ന റിപ്പബ്ലിക്കൻ എംപിമാരുടെ യോഗത്തിലാണ് ട്രംപ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയത്.

‘നിങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിക്കണം, വിജയിച്ചില്ലെങ്കിൽ, അവർ എന്നെ ഇംപീച്ച് ചെയ്യാൻ ഒരു കാരണം കണ്ടെത്തും’ ട്രംപ് പറഞ്ഞു. യുഎസ് പ്രതിനിധി സഭയിൽ നേരിയ ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. ഭിന്നതകൾമാറ്റിവെച്ച് തന്റെ നയങ്ങൾ പ്രചരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം ഈ വർഷം നവംബറിലാണ് യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ട്രംപിന്റെ പാർട്ടി പരാജയപ്പെട്ടാൽ, അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ല. എന്നാൽ ട്രംപിന് തന്റെ വിപുലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന് വലിയ തിരിച്ചടികൾ ഉണ്ടാകും. കൂടാതെ നിയമനിർമാണങ്ങൾക്ക് നിർണായകമായ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ മേൽക്കൈ നേടും. അതോടൊപ്പം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ഒരു കോൺഗ്രസിന് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനും സാധിക്കും. യുഎസ് ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നത്.

മാത്രമല്ല വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾ ട്രംപിനെതിരെ ഇതിനോടകംതന്നെ ഇംപീച്ച്‌മെന്റ് ആവശ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച മേരിലാൻഡിൽനിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗം ഏപ്രിൽ മക്ലൈൻ ഡെലാനി ഡെമോക്രാറ്റിക് കോക്കസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

വെനസ്വേലയിലെ കടന്നുകയറ്റം ട്രംപിന്റെ അധികാരക്കൊതി കൂട്ടുന്നുവോ? അടുത്തത് ​ഗ്രീൻലാൻഡ്, അത് അമേരിക്കയുടേത്- ട്രംപ്,ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപിന് ഒരു അധികാരവുമില്ല!! എതിർത്ത് 7 യൂറോപ്യൻ രാജ്യങ്ങൾ…വെനസ്വേലയിലെ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന നിലവാരമുള്ള എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്നും പ്രഖ്യാപനം

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026