BREAKING NEWS

അമേരിക്കയെ കൈയൊഴിഞ്ഞ് നാറ്റോകൂട്ടാളികൾ; ‘ഭീരുക്കൾ; യുഎസില്ലെങ്കിൽ നിങ്ങൾ വെറും കടലാസു പുലി; നിങ്ങളിപ്പോൾ സ്വീകരിച്ച നിലപാട് ഒരിക്കലും മറക്കില്ല‘- ഡൊണാൾഡ് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ പിന്തുണ നൽകാത്ത നാറ്റോ സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർ ഭീരുക്കളാണെന്നും അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ നാറ്റോ വെറും ‘കടലാസ് പുലി’യാണെന്നും ട്രംപ് പറഞ്ഞു. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ആണവശക്തിയായ ഇറാനെ തടയാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ നാറ്റോ സഖ്യകക്ഷികൾ തയ്യാറായില്ലെന്ന് ട്രംപ് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വളരെ ലളിതമായ ഒരു സൈനിക നീക്കമാണെന്നും എണ്ണവില കുറയ്ക്കാൻ ഇത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അപകടസാധ്യത കുറഞ്ഞ ഈ നീക്കത്തിൽ പങ്കാളികളാകാൻ ഈ രാജ്യങ്ങൾ തയ്യാറാകുന്നില്ല. ഭീരുക്കളാണ് അവരെന്നും അവർ സ്വീകരിച്ച ഈ നിലപാട് യു.എസ് ഒരിക്കലും മറക്കില്ലെന്നും ട്രംപ് പറഞ്ഞു.

നിലവിൽ ഇറാനുമായുള്ള യുദ്ധം തങ്ങൾ വിജയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം മൂലം ഇന്ധനവില വർധിക്കുന്നതിൽ നാറ്റോ രാജ്യങ്ങൾ പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും എണ്ണവില കൂടാൻ കാരണമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ അവർ സഹായിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങൾ വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സജീവ പോരാട്ടം അവസാനിച്ചാൽ മാത്രമേ ഇത്തരം ശ്രമങ്ങളിൽ പങ്കുചേരൂ എന്നാണ് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞിരുന്നു.

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026