BREAKING NEWS

വീണ്ടും ട്രംപ് ‘ഞാൻ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു; ഒഴിവാക്കിയത് 6 യുദ്ധങ്ങൾ’

· · 1 min read
Share: Copied!

ലണ്ടൻ:  മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്കോട്‌ലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആറു പ്രധാന യുദ്ധങ്ങൾ തടയാൻ സാധിച്ചതായും ട്രംപ് പറഞ്ഞു.

“ഞാൻ ഇല്ലായിരുന്നുവെങ്കിൽ, ആറു വലിയ യുദ്ധങ്ങൾ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു” – ട്രംപ് പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാം. അവർ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവർ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു… ഇത് ഭ്രാന്താണ്. ഈ നില തുടർന്നാൽ ഇരുരാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ–പാക്ക് യുദ്ധം ഒഴിവാക്കാൻ സാധിച്ചതു പോലെ, വ്യാപാര ചർച്ചകൾ ഉപകരണമായി ഉപയോഗിച്ച് തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷവും തടയാൻ കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു. റുവാണ്ടയ്‌ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്‌ക്കും ഇടയിൽ താൻ മധ്യസ്ഥത വഹിച്ച സമാധാന കരാറിനെക്കുറിച്ചും സെർബിയയ്‌ക്കും കൊസോവോയ്‌ക്കും ഇടയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സംഘർഷം എങ്ങനെ തടഞ്ഞുവെന്നും ട്രംപ് ഓർമിപ്പിച്ചു. എന്നാൽ, യുഎസ് മധ്യസ്ഥതയില്ലാതെ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് യുദ്ധം അവസാനിച്ചതെന്നാണ് ഇന്ത്യയുടെ വാദം.

BREAKING NEWS
മകന്റെ മരണത്തിന് പിന്നാലെ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം
20 Oct 2026
BREAKING NEWS
’നേതാക്കളുടെ വീഴ്ചയിൽ അനുഭവിക്കുന്നത് പാർട്ടി ഒന്നടങ്കം’; സിപിഎം കണ്ണൂർ ജില്ല വിശാല കമ്മിറ്റിയിൽ വിമർശനം; അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരികെയെത്തിക്കാൻ പദ്ധതി; ’പി.പി. ദിവ്യ പാർട്ടിയുടെ ഭാഗം, അവരുടെ കാര്യം അടഞ്ഞ അധ്യായമല്ല’ കെ. കെ രാ​ഗേഷ്
20 Oct 2026
BREAKING NEWS
വേറിട്ട പ്രമേയം, അമ്പരപ്പിക്കുന്ന കഥാപാത്രങ്ങൾ! ‘സിദ്ധു’വിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്; പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രം
20 Oct 2026
BREAKING NEWS
കെഎസ് യു പ്രവർത്തകർ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല, അന്നു മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്- ആദ്യ മൊഴി മാറ്റിപ്പറഞ്ഞ് മുൻമന്ത്രിയുടെ ​ഗൺമാൻ!! വെട്ടിലായി വീണ, അഭിലാഷിനും കുരുക്കുവീഴും... ആദ്യം വ്യാജമൊഴി നൽകി, പിന്നീട് മൊഴി തിരുത്തി, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ​ഗൺമാനെതിരെ നടപടിയെടുക്കാൻ എ...
20 Oct 2026