BREAKING NEWS

‘ മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ തിരഞ്ഞെടുപ്പ് ​ഗോദയിലുണ്ടാകും, തീരുമാനം എന്തായാലും യുഡിഎഫ് രണ്ട് ദിവസത്തിനകം എടുക്കണം!! അപ്പോൾ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ല’

· · 1 min read
Share: Copied!

നിലമ്പൂർ: രണ്ടു ദിവസത്തിനകം യുഡിഎഫ് തീരുമാനമെത്തിയില്ലെങ്കിൽ പിവി അൻവർ മത്സരിക്കാൻ തിരഞ്ഞെടുപ്പ് ​ഗോദയിലുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ്. യുഡിഎഫ് മുന്നണിയിൽ എടുത്തില്ലെങ്കിൽ പി വി അൻവർ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്നും നേതൃത്വം വ്യക്തമാക്കി.

അസോസിയേഷൻ ഒന്നും ഇനി പ്രായോഗികമല്ല. ഘടകക്ഷിയായി പരിഗണിക്കണം. അല്ലെങ്കിൽ ഞങ്ങൾ മത്സരരംഗത്തുണ്ടാകും. ജയിക്കാനായുള്ള സാഹചര്യം സൃഷ്ടിക്കും. അപ്പോൾ പിന്നെ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ലല്ലോ – തൃണമൂൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എ സുകു പറഞ്ഞു.

അതുപോലെ ഒറ്റയ്ക്ക് മത്സരിച്ചാൽ തന്നെ തൃണമൂൽ കോൺഗ്രസ് വിജയിച്ചു വരുന്ന സാഹചര്യം നിലമ്പൂരിലുണ്ടെന്ന് നേതാക്കൾ പറയുന്നു. തൃണമൂൽ കോൺഗ്രസ് യുഡിഎഫിലെത്തിയാൽ യുഡിഎഫ് വിജയം ഉറപ്പാണ്. മുന്നണിയിലെടുക്കുമെന്ന് വി ഡി സതീശനടക്കം പലരും പറഞ്ഞിട്ടും അത് ചെയ്തില്ല. വഞ്ചനാപരമായ തീരുമാനമല്ലേ ഇത്. ഈ മണ്ഡലത്തിൽ മത്സരിച്ച് ജയിക്കാനുള്ള കരുത്തും ശേഷിയും തൃണമൂലിനുണ്ട്. മുന്നണി പ്രവേശം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ സാധിക്കില്ല. മുന്നണിയിലെടുക്കുമെന്ന പ്രതീക്ഷയിലാണ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തത്. ആവശ്യങ്ങൾ യുഡിഎഫ് നേതൃത്വത്തോട് പറയും – തൃണമൂൽ നേതാക്കൾ വ്യക്തമാക്കി.

ഇന്ത്യയിൽ പുതുതായി ഏഴ് കോവിഡ് മരണങ്ങൾ , ഒരാഴ്ചയ്ക്കിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 400ൽ അധികം കേസുകൾ, ജാഗ്രതാ നിർദേശവുമായി ഐസിഎംആർ

കശ്മീർ, ഭീകരവാദം, ജലവിതരണ തർക്കം, വ്യാപാരം… നിൽക്കെക്കള്ളിയില്ലാതെ പാക്കിസ്ഥാൻ!! ഒടുവിൽ ആ തീരുമാനമെത്തി, ഇന്ത്യ തയ്യാറായാൽ പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാം…

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026