BREAKING NEWS

പാളയത്തിൽ പടയൊരുങ്ങുന്നു, ‘യുഡിഎഫിനൊപ്പം നിൽക്കാൻ അൻവർ പാർട്ടി അനുമതി തേടിയില്ല!! ബേപ്പൂരിൽ വെട്ടാൻ തക്കംപാർത്ത് തൃണമൂൽ കോൺ​ഗ്രസ്, പിവി അൻവറിനെതിരെ പാർട്ടി സ്ഥാനാർഥിയെ നിർത്തും…

· · 1 min read
Share: Copied!

മലപ്പുറം: വരുവാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കുന്ന പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ ഇറക്കും. സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി ജി ഉണ്ണി പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും മത്സരിച്ച് നിയമസഭാം​ഗമായ അൻവർ പിന്നീട് ഇടതു മുന്നണിയിൽ നിന്നും കലഹിച്ച് എംഎൽഎ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഔദ്യോ​ഗിക പ്രഖ്യാപനത്തിനു മുമ്പേ ഇത്തവണ യുഡിഎഫ്പിന്തുണയോടെ ബേപ്പൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപനവും നടത്തി . നിലവിൽ മണ്ഡലത്തിൽ അനൗപചാരിക പര്യടനത്തിനും അൻവർ തുടക്കം കുറിച്ചു. ബേപ്പൂരിൽ നിലവിലെ എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസുമായാണ് ഇപ്രാവശ്യം അൻവർ ഏറ്റുമുട്ടുന്നത് എന്നതിനാൽ ഈ മണ്ഡലം ഏറെ ശ്രദ്ധേയമായി മാറുന്നു.

താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും മണ്ഡലത്തിൽ വോട്ടർമാരെ കാണാനെത്തിയ പിവി അൻവർ പറഞ്ഞിരുന്നു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു.

ബേപ്പൂരെന്നാൽ എൽഡിഎഫ് പതിവായി ജയിച്ചുകയറുന്ന മണ്ഡലമാണ്. അൻവറിന്റെ വരവോടെ ഇക്കുറി തീപാറും മത്സരം ഇവിടെ നടക്കുമോയെന്നതിലേയ്ക്കാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം അൻവറിന്റെ സ്ഥാനാർഥിത്വത്തിൽ തൃണമൂൽ കോൺ​ഗ്രസ് പ്രകടമാക്കിയിരിക്കുന്ന അതൃപ്തിയും അൻവറിനെതിരെ സ്ഥാനാർഥിയെ നിർത്താനുള്ള നീക്കവും അദ്ദേഹത്തിന് തിരിച്ചടിയാകുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം… ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നെ ഉള്ളൂ…മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളിൽ അമുസ്‌ലിംങ്ങൾ 472 പേർ!! ഇന്ത്യൻ ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാൻ മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല, ചാണക കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല- വിഎസ് ജോയ്

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026