BREAKING NEWS

‘‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്!! തലപൊട്ടി പൊളിയുന്നു, തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്, ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്”, സരിനെതിരായ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ് യുവതി

· · 1 min read
Share: Copied!

പാലക്കാട്: ഡോ. പി. സരിന് എതിരെ ലൈംഗികാരോപണ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻ‌സ്ജൻഡർ യുവതി. സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോൾ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാർട്ടി പ്രവർത്തനത്തിനു പോകാൻ വീട്ടുകാർ സമ്മതിക്കില്ല’’ എന്നാണ് യുവതിയുടെ വിശദീകരണം.

‘‘സൗമ്യ സരിൻ, നിങ്ങളുടെ ഭർത്താവിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’’ എന്നൊരു കുറിപ്പുമായി ട്രാൻസ് യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി രംഗത്ത് എത്തിയിരുന്നു. കാസർകോട് വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അവിടെ ഒപ്പം താമസിക്കാൻ നിർബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ ആരോപണം. പോസ്റ്റ് വലിയതോതിൽ പ്രചരിച്ചതിനു പിന്നാലെ രാഗരഞ്ജിനി തന്നെ അത് ഫേസ്ബുക്കിൽ നിന്ന് നീക്കി. തുടർന്ന് വിശദീകരണ കുറിപ്പും എഴുതുകയായിരുന്നു.

അതേസമയം ‘‘തോറ്റ എംഎൽഎ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ’’ എന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിന് സരിന്റെ ഭാര്യ സൗമ്യ സരിൻ‌ ശക്തമായ മറുപടി നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘‘എൻറെ ഭർത്താവ് തോറ്റിട്ടുണ്ട്. എന്നാൽ മാന്യമായി പകൽ വെളിച്ചത്തിലാണ് തോറ്റത്. അദ്ദേഹം കാരണം എനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ല’’ – എന്നായിരുന്നു സൗമ്യയുടെ മറുപടി. ഇതിനു പിന്നാലെയാണ് സരിന് എതിരെ ആരോപണവുമായി രാഗ രഞ്ജിനി രംഗത്തെത്തിയത്.

അമേരിക്കൻ ഉപരോധം മറികടന്ന് എണ്ണക്കച്ചവടം നടത്താൻ മറ്റൊരു രാജ്യത്തിന്റെ ‘ലേബൽ’ ഉപയോ​ഗിച്ച് ഇറാൻ!! കയ്യോടെ പൊളിച്ച് കയ്യിൽകൊടുത്ത് ട്രംപ്, കള്ളക്കച്ചവടത്തിൽ പങ്കുപറ്റിയവരെ കരിമ്പട്ടികയിൽ പെടുത്തി എട്ടിന്റെ പണി

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026