BREAKING NEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വന്ദേ ഭാരതിനും ബാധകം; റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും; പട്ടിക പുറത്തിറക്കി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും.

എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും. ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 501 കിമീ മുതൽ 1500 കിമീ വരെ അഞ്ച് രൂപ ടിക്കറ്റിന് വർധിക്കും.

1501 കിമീ മുതൽ 2500 കിമീ വരെ 10 രൂപ വീതം ടിക്കറ്റിൽ നിരക്ക് വർധിക്കും. 2501 മുതൽ 3000 കിമീ വരെ 15 രൂപയാണ് വർധിക്കുക. സബർബൻ ടിക്കറ്റുകൾക്കും, സീസൺ ടിക്കറ്റുകൾക്കും വർധനവ് ബാധകമല്ല. വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർദ്ധന ബാധകമാണ്. നേരത്തെ ബുക് ചെയ്ത ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026