ബംഗളൂരു: വീട്ടുമുറ്റത്ത് നിൽക്കവേ ഓടിവന്ന കുരങ്ങ് തള്ളിയിട്ട വയോധികക്ക് ദാരുണാന്ത്യം. കൊപ്പാല്‍ ബി.ടി. പട്ടേൽ സ്വദേശി നജ്മുന്നീസയാണ് (91)മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഷീറ്റിട്ട വീടിന്‍റെ മുകളില്‍ കുരങ്ങൻമാര്‍ എത്തിയ ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു നജ്മുന്നീസ. അവയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുരങ്ങ് ഓടിവന്ന് തള്ളിയിടുകയായിരുന്നു.
തലയിടിച്ചു വീണ ഇവർ തല്‍ക്ഷണം മരിച്ചു. സ്ഥിരമായി കുരങ്ങിന്‍റെ ശല്യമുള്ള പ്രദേശമാണിത്.





