BREAKING NEWS

ബെംഗളൂരുവിൽ വിമാനമിറങ്ങി നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം അപകടത്തിൽപ്പെട്ടു, കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം, അപകടം മലേഷ്യയിൽ ടൂർ പോയി മടങ്ങും വഴി, മൂന്നുപേർക്ക് പരുക്ക്

· · 1 min read
Share: Copied!

ബെംഗളൂരു: കൊല്ലേഗൽ–കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം. 3 പേർക്ക് പരുക്ക്. കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മുഹമ്മദ് ഷാഫി (32), മകൻ ഏസം ഹനാൽ (3), ബഷീറിന്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10നാണ് അപകടം. അപകടത്തിൽ ബഷീറും ജഷീറയും തൽക്ഷണം മരിച്ചു. മൃതദേഹം ബേഗൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മലേഷ്യയിൽ ടൂറുകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി നാട്ടിലേക്കു പോരുന്നതിനിടെയായിരുന്നു അപകടം.

2023ൽ സമൂഹ മാധ്യമത്തിലൂടെ പരിചയം, ആലപ്പുഴയിലെ ലോഡ്ജിൽ വച്ചും ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിയും പീഡനം!! ഫോൺ വിളിച്ചി‌ട്ട് കിട്ടാതായതോടെ കാമുകനെ തപ്പി അഞ്ച്മാസം ​ഗർഭിണിയായ 17 കാരി വീട്ടിലേക്ക്, 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026