BREAKING NEWS

ട്രാക്ടർ യാത്ര: എം.ആര്‍.അജിത്കുമാറിനെതിരെ നടപടി വേണം: ശുപാർശയുമായി റാവാഡ ചന്ദ്രശേഖര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം:  ശബരിമലയിലെ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് എതിരെ നടപടി വേണമെന്നു ശുപാര്‍ശ ചെയ്ത് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പൊലീസ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപി ചൂണ്ടിക്കാട്ടി.

ഇതു സംബന്ധിച്ച പരാതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. സംഭവത്തില്‍ ട്രാക്ടറിന്റെ ഡ്രൈവറെ മാത്രം പ്രതി ചേര്‍ത്ത് പമ്പ പൊലീസ് കേസെടുത്തത് വിവാദമായതിനു പിന്നാലെയാണ് അജിത്കുമാറിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പമ്പയില്‍നിന്നു സന്നിധാനത്തേക്കും തിരിച്ചുമാണ് എഡിജിപി അജിത്കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്നായിരുന്നു അജിത്കുമാറിന്റെ വിശദീകരണം. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി വിധി. ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുൻപു പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരോധനം വകവയ്ക്കാതെയാണ് അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത്. വിവാദമായതോടെ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനവുമുണ്ടാകുകയും ചെയ്തിരുന്നു.

BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026