LATEST UPDATES

കർണാടകയിൽ എക്കാലത്തെയും വലിയ റിലീസിന് ഒരുങ്ങി ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’

· · 1 min read
Share: Copied!

റോക്കിംഗ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ കർണാടകയിൽ എക്കാലത്തെയും ഏറ്റവും വലിയ തിയേറ്റർ റിലീസിനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ലക്ഷ്യമിടുന്ന ചിത്രം, റെക്കോർഡ് എണ്ണം സ്ക്രീനുകളിലും ഷോകളിലുമായാണ് പ്രദർശനത്തിനെത്തുക. ബെംഗളൂരുവിൽ മാത്രം ആദ്യദിവസം തന്നെ റെക്കോർഡ് എണ്ണം ഷോകൾ ക്രമീകരിച്ചുകൊണ്ട് തിയേറ്റർ പ്രദർശനത്തിൽ പുതിയ അടയാളം സൃഷ്ടിക്കുകയാണ് അണിയറ പ്രവർത്തകർ. അതിരാവിലെ ഷോകളും പ്രത്യേക പ്രദർശനങ്ങളും ഉൾപ്പെടുത്തി ആദ്യദിവസം തന്നെ സംസ്ഥാനമൊട്ടാകെയുള്ള പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കർണാടകയിലെ വിതരണവും ഈ രണ്ട് നിർമാണ കമ്പനികൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

BREAKING NEWS
ടിപ്പർ ലോറി പിന്നിൽ നിന്ന് വരുന്നതു കണ്ട് സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കി നിർത്തി, എന്നിട്ടും ജീവനെടുത്തു!! വാഹനം സ്കൂട്ടറിൽ ഇടിച്ചുകയറി, റോഡിലേക്കു തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026