BREAKING NEWS

പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി നരിവേട്ടയുടെ ഒഫീഷ്യൽ ട്രയിലർ

· · 1 min read
Share: Copied!

പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്ന വരുടെ ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ അതിജീവനത്തിൻ്റേയും പോരാട്ടത്തിൻ്റേയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ചിത്രമാണ് നരിവേട്ടയെന്ന് ചിത്രത്തിൻ്റെ പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങൾ കാട്ടിത്തരുന്നു. ഒരു മാസ് എൻ്റെർടൈനറാണീച്ചിത്രമെന്നു വ്യക്തമാക്കുന്നതാണ് ട്രയിലർ. പ്രേക്ഷകർക്കിടയിൽ വലിയ ആകർഷണമാണ് ട്രയിലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രം എന്തുന്നത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിൻ്റെ ഔദ്യോഗിക ജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

‌‌മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണു തിരക്കഥ. ഗാനങ്ങൾ – കൈതപ്രം. സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം – വിജയ്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ – എൻ. എം. ബാദുഷ, പ്രൊജക്റ്റ് ഡിസൈൻ ഷെമി, കലാസംവിധാനം – ബാവ, മേക്കപ്പ് – അമൽ.
കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ .
നിർമ്മാണ നിർവ്വഹണം – സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർ കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ  ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. വാഴൂർ ജോസ്. ഫോട്ടോ- ശ്രീരാജ്, ഷെയ്ൻസബൂറ.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026