BREAKING NEWS

പോയത് ‘ടോട്ടൽ ഫോർ യു’ കമ്പനിയുടെ ആൽബം പുറത്തിറക്കാൻ ക്ഷണിച്ചിട്ട്, ശബരീനാഥുമായി പരിചയമില്ല, തട്ടിപ്പ് കേസിൽ മൊവി നൽകി നടി റോമ

· · 1 min read
Share: Copied!

തിരുവനന്തപുരം∙ ‘ടോട്ടൽ ഫോർ യു’ തട്ടിപ്പു കേസിൽ കോടതിക്കു മുൻപാകെ മൊഴി നൽകി നടി റോമ മൊഴി. ‘ടോട്ടൽ ഫോർ യു’ കമ്പനിയുടെ ആൽബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചതിനാലാണ് താൻ ആ പരിപാടിയിൽ പങ്കെടുത്തതെന്നു റോമ മൊഴി നൽകി. ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങി. ശബരീനാഥിനെയോ മറ്റ് ടോട്ടൽ ഫോർ യു അംഗങ്ങളെയോ പരിചയമില്ലെന്നും നടിയുടെ മൊഴിയിൽ പറയുന്നു. കേസിൽ 179–ാം സാക്ഷിയായിട്ടാണ് മൊഴി നൽകിയത്.

അതേസമയം ‘ടോട്ടൽ ഫോർ യു’ കേസുമായി ബന്ധപ്പെട്ട് ആദ്യം റജിസ്റ്റർ ചെയ്ത കേസാണ് കോടതി പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി ശബരീനാഥ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് വിസ്‌താരം നടക്കുന്നത്. 2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. ആർബിഐ ലൈസൻസ് ഉണ്ടെന്നു നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20% മുതൽ 80% വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കാലാവധി കൂടുംതോറും വളർച്ചാ നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.

കേസിൽ ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരീനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, സിഡ്‌കോ മുൻ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, ക്യാൻവാസിങ് ഏജന്റുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ തുടങ്ങിയവരാണ് പ്രതികൾ.

രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചത് പഴയ ശബ്ദസന്ദേശം, ആരോപണങ്ങൾ ഉയരുന്നതിനു മുൻപുള്ളത്, ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ- അവന്തിക

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026