CINEMA

പ്രശ്‍നങ്ങൾക്ക് പരിഹാരമായി, ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ വൈകുന്നേരം മുതൽ എല്ലായിടത്തും പ്രദർശനമാരംഭിച്ചു

· · 1 min read
Share: Copied!

കൊച്ചി: പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടു. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച്. ആർ. പിക്ചേഴ്സിന് ലഭിച്ചു. വിക്രത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനം സമ്മാനിക്കുമെന്നുറപ്പുള്ള വീര ധീര ശൂരൻ സംവിധാനം ചെയ്തിരിക്കുന്നത് എസ്. യു. അരുൺകുമാറാണ്. എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്ലറും, ടീസറും, ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് വീര ധീര ശൂരൻ നടത്തിയത്.

വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം തിയേറ്ററിൽ ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

“വരും ദിനങ്ങളിൽ ഞാനും എമ്പുരാൻ കാണും”, മോഹൻലാൽ – പൃഥ്വിരാജ് ടീമിന് ആശംസകളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026