LATEST UPDATES

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഡിസംബർ 24 ന്

· · 1 min read
Share: Copied!

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിമ്പ്സ്, റിലീസ് തീയതി എന്നിവ പുറത്ത്. “ദാദ” എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ ആക്ഷൻ ചിത്രം 2026 ഡിസംബർ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക.

ടൈറ്റിൽ പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിൻ്റെ ഒരു മാസ് ഗ്ലിമ്പ്സ് വീഡിയോയും പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാസ് അവതാരമായി, സ്റ്റൈലിഷ് ലുക്കിലാണ് ബാലകൃഷ്ണയെ ഈ ഗ്ലിമ്പ്സ് വീഡിയോ, പോസ്റ്റർ എന്നിവയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ജാക്കറ്റും, കൂളിംഗ് ഗ്ലാസും സ്വർണ മാലയും ധരിച്ച്, ആയുധവും ചുമലിലേന്തി നിൽക്കുന്ന മാസ് ഗെറ്റപ്പിലാണ് അദ്ദേഹം പുതിയ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. എസ് തമൻ ഒരുക്കിയ പശ്ചാത്തല സംഗീതവും, ബാലകൃഷ്ണയുടെ തകർപ്പൻ പഞ്ച് ഡയലോഗും ഗ്ലിമ്പ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകൻ ഗോപിചന്ദ് മലിനേനി, മഹത്വവും ചരിത്രവും വമ്പൻ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ്. രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, സംഗീതം – എസ്. തമൻ, ഛായാഗ്രഹണം – അരവിന്ദ് എസ്. കശ്യപ്, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – എ.എസ്. പ്രകാശ്, സംഭാഷണം – സായ് മാധവ് ബുറാ, ആക്ഷൻ – രാം ലക്ഷ്മൺ, രവി വർമ്മ, വെങ്കട്, മാർക്കറ്റിംഗ് – വാൾസ് & ട്രെൻഡ്സ്, പിആർഒ- ശബരി

 

BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026