BREAKING NEWS

ടിപ്പു സുൽത്താൻ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തയാളാണ്, ഈ നാടും അയാളും തമ്മില്‍ എന്ത് ബന്ധം?? എന്തുകൊണ്ട് റോഡിന് വേലായുധന്‍ പണിക്കശ്ശേരിയുടെ പേരിടുന്നില്ല?? ഇതെല്ലാം മാറണം…- ബി.ഗോപാലകൃഷ്ണൻ

· · 1 min read
Share: Copied!

തൃശൂര്‍:  ടിപ്പു സുൽത്താൻ കേരളത്തെ ആക്രമിച്ചയാളാണെന്നും നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്നും  ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. ഗുരുവായൂർ മണ്ഡലത്തിലെ ഏങ്ങണ്ടിയൂരിൽ റോഡിന് ടിപ്പു സുൽത്താന്റെ പേര് നൽകിയതിലാണ് ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ‘ടിപ്പു സുല്‍ത്താനും ഈ നാടും തമ്മില്‍ എന്ത് ബന്ധം,ഈ നാട്ടില്‍ അക്രമിച്ചു വന്നയാളാണ്,കൂടാതെ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു.ഗുരുവായൂര്‍ മണ്ഡലത്തിലടക്കം ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചിട്ടുണ്ട്.

എന്തുകൊണ്ട് വേലായുധന്‍ പണിക്കശ്ശേരി എന്ന് പറയുന്ന ഭാരതത്തിന്‍റെ,കേരളത്തിന്‍റെ ചരിത്രം രചിച്ചയാളുടെ പേര് റോഡിന് ഇടാത്തത്. ഇതെല്ലാം മാറണം..’ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ ഗുരുവായൂരിൽ മുസ്‌ലിം നാമധാരികളായ എംഎൽഎമാരുടെ പേരുകളുള്ള ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചതും വിവാദത്തിലായിരുന്നു.

1977 മുതൽ മണ്ഡലത്തിൽ വിജയിച്ച എംഎൽഎമാരുടെ പേരുകൾ മാത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി ബോർഡുകൾ ഉയർത്തിയത്. മുസ്‌ലിം നാമധാരികളായ ജനപ്രതിനിധികളുടെ പട്ടിക നിരത്തി വോട്ട് ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026