BREAKING NEWS

രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളി മുങ്ങി, തുമ്പായത് മാലിന്യത്തോടൊപ്പം ഉപേക്ഷിച്ച സമ്മാനക്കൂപ്പണുകൾ, കയ്യോടെ പാരിതോഷികമായി ഒരു ലക്ഷം പിഴ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളിയ റെസിഡൻസ് അസോസിയേഷനെ കയ്യോടെ പൊക്കി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും. ഇരുമ്പ-കാച്ചാണി റോഡിൽ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്താണ് കഴിഞ്ഞ ദിവസം മാലിന്യങ്ങൾ തള്ളിയത്.

തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാലിന്യകൂമ്പാരത്തിൽ നിന്ന് മണക്കാട് ബലവാൻ നഗറിലുള്ള റെസിഡൻസ് അസോസിയേഷൻ്റെ സമ്മാനകൂപ്പൺ കണ്ടെത്തുകയായിരുന്നു. ഇതോടെ മാലിന്യം തള്ളിയ അസോസിയേഷൻ ഭാരവാഹികളെ വിളിച്ചുവരുത്തി പിഴയടയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ഇവരിൽ നിന്നു ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പഞ്ചായത്ത് അസി. സെക്രട്ടറി രേണുക, ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനു, പ്രസാദ്, സുനിൽ, രമ്യ എന്നിവർ സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി.

BREAKING NEWS
’എന്നെയും വി.ഡി സതീശനെയും ഒളിക്യാമറയിൽ കുടുക്കാൻ ശ്രമം നടന്നു; വ്യവസായസം​രംഭം ചർച്ച ചെയ്യാനെന്ന പേരിൽ വന്നത് മെറ്റാ സ്മാർട്ട് ​ഗ്ലാസ് ധരിച്ച്; ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെയും മഹാരാഷ്ട്രക്കാരനായ കേന്ദ്രമന്ത്രിയെയും കണ്ടപ്പോൾ അവർ ഗ്ലാസ് വച്ചില്ല’: ഡി.കെ. ശിവകുമാർ
24 Oct 2026
BREAKING NEWS
ചൈന വാക്ക് തെറ്റിച്ചു, അതിർത്തിയിൽ അസമാധാനം; ചൈനീസ് സൈന്യം നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് വ്യതിചലിക്കുന്നു, ഇടയ്ക്കിടെ സംഘർഷം’ :രൺവീർ ജയ്‌സ്വാൾ
24 Oct 2026
BREAKING NEWS
‘ദുർഭൂതങ്ങളെ ഒഴിപ്പിക്കാം’ എന്ന് വിശ്വസിപ്പിച്ച് 73-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ശിക്ഷ വിധിച്ച കോടതിവിധിയ്ക്കെതിരെയുള്ള പ്രതിയുടെ നീക്കങ്ങൾ ഫലം കണ്ടില്ല; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈക്കോടതി
24 Oct 2026
BREAKING NEWS
’നമുക്കുമുണ്ട് ഒരു 56 ഇഞ്ചുള്ള കളിപ്പാട്ടം; താക്കോൽ ചൈനയുടെ കൈവശമാണ്, അമേരിക്കയുടെ കൈയിലും താക്കോലുണ്ട്’: മോദിയെ പരിഹസിച്ച് കോൺ​ഗ്രസ്
24 Oct 2026