BREAKING NEWS

ഭാര്യ ഉപേക്ഷിച്ച് പോയി, കിടപ്പ് രോ​ഗിയായ അമ്മ സ്വൈര്യ ജീവിതത്തിനു തടസം, പരിചരിച്ച് മടുത്തു!! വയോധികയെ മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു, പിന്നാലെ സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം, കൊലപാതകം വീട്ടിലെ മറ്റ് അം​ഗങ്ങൾ പുറത്തുപോയ നേരത്ത്- 48 കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

തൃശൂർ: വരാക്കരയിൽ കിടപ്പു രോ​ഗിയായ അമ്മയെ പരിചരിച്ച് മടുത്തുവെന്ന കാരണത്താൽ വയോധികയെ മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു. രോഗിയായ അമ്മയെ പരിപാലിക്കാനുള്ള മടിയാണ് കൊലയ്ക്ക് കാരണം. വരാക്കര സ്വദേശി എൽസിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലെ ബന്ധുവീട്ടിലാണ് താമസിച്ചു വന്നിരുന്നത്. എൽസിയുടെ പരേതനായ ഭർത്താവിന്റെ സഹോദരിയുടെ വീടാണിത്. കഴിഞ്ഞ രാത്രി വീട്ടിലെ അംഗങ്ങൾ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഈ സമയമത്ത് മദ്യലഹരിയിലായിരുന്ന ബിനോയ്, കിടപ്പിലായിരുന്ന അമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാവിലെ സ്വാഭാവിക മരണമെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും പോലീസും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തുകയും മുഖത്ത് തലയിണ അമർത്തിയതിന്റെ അടയാളങ്ങൾ വ്യക്തമാകുകയും ചെയ്തു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ബിനോയ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ പരിചരിച്ചു മടുത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ബിനോയിയുടെ മൊഴി.

അതേസമയം കടുത്ത മദ്യപാനിയായ ബിനോയിയെ സ്വഭാവദൂഷ്യം കാരണം ഭാര്യ മുൻപ് ഉപേക്ഷിച്ചു പോയതാണ്. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അമ്മ ഇയാളുടെ മദ്യപിച്ചുള്ള സ്വൈര്യവിഹാരത്തിന് തടസമാണെന്ന് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.

ബോയിങ് 737 വിമാനങ്ങളിൽ 13 വർഷത്തിലേറെ വാണിജ്യ വിമാന സർവീസ് പരിചയം, ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, 9,750 മണിക്കൂറിലേറെ വിമാനം പറത്തി പരിചയം, 2022 മുതൽ ഡയറക്ട് എൻട്രി ക്യാപ്റ്റൻ….ഫ്ലൈദുബായ് വിമാനത്തിലെ അട്ടിമറി ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛർ

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026