കോഴിക്കോട്: ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ പിടിയിൽ. പയ്യാനക്കലിലെ ബാക് ടു ഫിറ്റ് എന്ന ജിമ്മിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിവന്ന സംഘത്തെ പൊലീസും ഡാൻസാഫും പിടികൂടിയത്. ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 250 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 25 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
ലഹരി വാങ്ങാൻ മാത്രം പരിശീലനത്തിനെന്ന വ്യാജേന ഇവിടെ ആളുകൾ എത്താറുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിടികൂടുന്നതിനിടെ എംഡിഎംഎ വിറ്റ് കിട്ടിയ പണം ഇവർ വെള്ളത്തിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.


















































