BREAKING NEWS

കാര്‍ ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, വാഹനം ട്രെക്കിനടിയിലേക്ക് ഇടിച്ചുകയറി, മൂന്ന് വയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഛത്രപതി സംഭജിനഗർ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്‌വേയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം. നാസിക് സ്വദേശി പ്രതീക രാംകിസൻ ജഗ്ദാലെ, ഭാര്യ ശ്രേയ രാജേന്ദ്ര പാണ്ഡെ, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് മരിച്ചത്. നാസിക്കിൽ നിന്ന് ജാൽനയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു കുടുംബം.

സമൃദ്ധി എക്സ്പ്രസ്‌വേയിലെ വേരുൾ-ഛത്രപതി സംഭജിനഗർ പാതയിൽവെച്ച്, ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ട്രക്കിന്റെ പിൻഭാഗത്തേക്ക് കാർ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടയിൽ പ്രതീക രാംകിസൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ കാർ ട്രക്കിനടിയിലേക്ക് ഇടിച്ചുകയറുകയും വാഹനത്തിന്റെ ബോണറ്റും മുൻഭാഗവും വിൻഡ്ഷീൽഡും തകരുകയും ചെയ്തു.

വിവരം ലഭിച്ച ഉടൻ ക്വിക്ക് റെസ്‌പോൺസ് ടീം സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. സംഭവത്തിൽ ദൗലത്താബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026