BREAKING NEWS

രാത്രിയിൽ വണ്ടിയുമായി ഇറങ്ങും, ലക്ഷ്യം ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം ; 18കാരായ രണ്ടുപേരടക്കം മൂന്നുപേർ പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്നുപേരെ പനങ്ങാട് പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രങ്ങളിലും പള്ളികളിലും നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.

പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്.

മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണപരമ്പര ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു മോഷണം. നെട്ടൂർ തണ്ടശ്ശേരി കോളനിയിലെ ശ്രീദേവി–സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും സംഘം കുത്തിത്തുറന്നിരുന്നു.

രാത്രി പട്രോളിങ്ങിനിടെ നെട്ടൂർ പാലത്തിന് സമീപത്തുനിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. പനങ്ങാട് എസ്.എച്ച്.ഒ. മിഥുൻ മോഹന്റെ നേതൃത്വത്തിൽ രാജേഷ് പി.എസ്., സൈജു ദേവസ്യ, എം. ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026