BREAKING NEWS

നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസമായി പരാതി നല്‍കിയിട്ടെങ്കിലും സംഭവത്തില്‍ നടപടി എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സാന്ദ്ര ആരോപിച്ചു.

സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. മാര്‍ച്ച് മാസം നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ചാനലിന് സാന്ദ്ര നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റെനി നേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിന് ശേഷം ഭീഷണിപ്പെടുത്തിയ കാര്യം ഫെഫ്കയുടെ ഗ്രൂപ്പിലിടുകയും ചെയ്തു.

ഞാന്‍ പറഞ്ഞു സാന്ദ്രാ, നീ കുടുതല്‍ വിളയേണ്ട. അപ്പോള്‍ നിങ്ങളാരാണെന്ന് ചോദിച്ചു, നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, നീ എനിക്കെതിരെ കേസ് കൊടുത്തു. നിന്റെ അപ്പനുണ്ടല്ലോ തോമസ്, ഈ തോമസിന്റെ മകളല്ലേ ഈ സാന്ദ്ര? കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാണെന്ന് ചോദിച്ചപ്പോ അവളുടെ മിണ്ടാട്ടം മുട്ടി. ഞങ്ങള്‍ കൊടുത്ത ഭാഗ്യമാണ്, ഞങ്ങള്‍ കൊടുത്ത സൗഭാഗ്യമാണ്, ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് ഈ സാന്ദ്ര തോമസ്. എന്നിങ്ങനെ ആയിരുന്നു റെനി ജോസഫിന്റെ ഭീഷണി സന്ദേശം.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026