BREAKING NEWS

കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളിൽ നിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല, പൂർവീകർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നത്- പ്രിയങ്ക ​ഗാന്ധി

· · 1 min read
Share: Copied!

പാറ്റ്‌ന: കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി രം​ഗത്ത്. കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളിൽ നിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല. രാവിലെ മുതൽ വൈകുന്നേരം വരെ ബിജെപി നേതാക്കൾ നെഹ്‌റുവിനെ അധിക്ഷേപിക്കുന്നതിന്റെ തിരക്കിലാണ്. രാജ്യത്തെ എല്ലാ കുഴപ്പങ്ങൾക്കും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുവെന്നും പ്രിയങ്ക പറഞ്ഞു. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ വാൽമീകി നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് മേയർ ജവഹർലാൽ നെഹ്‌റുവിനെ പരാമർശിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ തന്റെ നന്ദി പ്രസം​ഗത്തിൽ ഉൾപെടുത്തുന്നു. എന്നാൽ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ അപമാനിക്കപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപിയുടെ ലേഖനം ചർച്ചയാവുന്നതിനിടെയാണ് പ്രിയങ്കയുടെ മറുപടി. പൂർവീകർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി.

 

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026