ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രശസ്‌ത നിർമ്മാതാവും ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് മുൻ ജനറൽ സെക്രട്ടറിയുമായ സജി നന്ത്യാട്ട് റിലീസ് ചെയ്തു. പ്രസ്തുത ചടങ്ങിൽ സിനിമാതാരം ധന്യ മേരി വർഗീസ് പ്രധാന അതിഥി ആയിരുന്നു. കൂടാതെ സിനിമ -സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ആദ്യമായി ആണ് ഒരു സിനിമയുടെ പ്രൊമോഷൻ കരുണാലയം പോലുള്ള ഒരു അഗതിമന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നത്. സമൂഹത്തിൽ പല കാരണങ്ങൾ കൊണ്ടും ഒറ്റപ്പെട്ടുപോകുന്ന വയോധികന്മാരെ സംരക്ഷിക്കുന്ന ഒരു സ്ഥാപനമാണ് കരുണാലയം. ഉദ്ഘാടന ചടങ്ങിന് ശേഷം ചരിത്രത്തിലാദ്യമായി വൃദ്ധരായ അവിടുത്തെ അന്ധേവാസികളായ അച്ഛനമ്മമാരുടെ ഫാഷൻഷോയും മറ്റു കലാപരിപാടികളും അരങ്ങേറി. നടൻ സുനിൽ സുഗത, സോഷ്യൽ മീഡിയ താരങ്ങളായ ലിറ്റിൽ കപ്പിൾസ്, ഗായകനായ ജ്യോതിഷ് ബാബു, ജയദേവൻ കലവൂർ, ട്വിങ്കിള് സൂര്യ, ഗിന്നസ് ലോക റെക്കോർഡ് ജേതാവ് ബിന്ദുജ P B, Indian Taste Foods director-മാരായ ജാക്സൺ & ജെയ്സൺ , കരുണാലയത്തിന്റെ ചെയർമാൻ അബ്‌ദുൾ അസീസ് , കരുണാലയം ട്രസ്റ്റി റംല ബീവി എന്നിവരും പ്രധാന അതിഥികൾ ആയിരുന്നു. “കരുതൽ ” എന്ന മലയാളം ചിത്രത്തിൽ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമ മുൻപോട്ട് വെക്കുന്ന പ്രമേയം. ഈ
പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറകൾക്ക് ഒരു “കരുതൽ” തന്നെ ആയിരിക്കും ഈ സിനിമ. മൂന്ന് രാജ്യങ്ങളിയായി (India, Usa & Ireland )ആണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് ഈണം പകർന്നിരിക്കുന്നത്. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ P.B, റാപ്പർ സ്മിസ് എന്നവരാണ് സിനിമയിലെ 4 ഗാനങ്ങൾ പാടിയിരിക്കുന്നത്. BGM – അനിറ്റ് പി ജോയി , DI – മുഹമ്മദ് റിയാസ്, Song Programming – റോഷൻ .
ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ , അസോസിയേറ്റ് ഡയറക്ടർ – സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ – വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ – റോബിൻ സ്റ്റീഫൻ, കോ- പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ , ടോമി ജോസഫ് , ചീഫ് കോർഡിനേറ്റർ – ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് -അനൂപ് ജേക്കബ്, കോസ്റ്റ്യൂമർ- അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ് & സൗണ്ട് ഡിസൈനിങ് – രശാന്ത് ലാൽ മീഡിയ, ഡബ്ബിങ് – ലാൽ മീഡിയ കൊച്ചി , ടൈറ്റിൽ- സൂരജ് സുരൻ, പബ്ലിസിറ്റി ഡിസൈൻ ആർക്രിയേറ്റീവ്സ്,പി ആർ ഓ -എ എസ് ദിനേശ്, ഡിജിറ്റൽ പി ആർ ഓ- മനു ശിവൻ.
ഇത് മലയാള സിനിമാലോകത്തിന് ചരിത്ര നിമിഷം…”കരുതൽ” സിനിമയുടെ പ്രൊമോഷൻ കരുണാലയത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് അണിയറക്കാർ …
YOU MAY ALSO LIKE
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...