BREAKING NEWS

നഴ്‌സുമാർ റൗണ്ട്‌സിനെത്തിയപ്പോൾ കാണുന്നത് ആശുപത്രിയുടെ മുകൾനിലയിൽനിന്നു താഴേക്കു ചാടുന്ന ഭാസുരനെ, റൂമിൽ ഭാര്യയെ കഴുത്തിൽ ട്യൂബ് മുറുക്കി കൊലപ്പെടുത്തിയ നിലയിൽ, ഭാര്യ ക്യാൻസർ രോ​ഗി, മരണത്തിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടെന്ന് മകൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷമാണ് ആശുപത്രിയുടെ മുകൾനിലയിൽനിന്നു ചാടി ഭർത്താവ് ഭാസുരൻ ആത്മഹത്യ ചെയ്തത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ഭാസുരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച്‌ ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം പുലർച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാരാണ് ഭാസുരൻ സ്‌റ്റെയർകെയ്‌സിൽനിന്നു ചാടുന്നത് കണ്ടത്. ഉടൻ തന്നെ റൂമിലുള്ള ജയന്തിയെ അറിയിക്കാനെത്തിയപ്പോഴാണു അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം നൽകാൻ ഉപയോഗിക്കുന്ന ട്യൂബ് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇവർക്കു രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മകൾ പോലീസിനു മൊഴി നൽകി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഒക്ടോബർ ഒന്നിനാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ജയന്തിയുടെ കൂട്ടിരിപ്പുകാരനായാണ് ഭാസുരൻ എത്തിയത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026