BREAKING NEWS

‘ഇത് വെറും ഒരു ഫോട്ടോയല്ല, എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്.. ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ, മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു… ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി, ഒരു പ്രചോദനമായി നിലനിൽക്കും’….

· · 1 min read
Share: Copied!

തിരുവനന്തപുരം: താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തൻറെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി കുറിപ്പെഴുതി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥ്. തന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമെന്നാണ് ആശാനാഥ് ആ നിമിഷത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്. പ്രധാനമന്ത്രി കാലിൽ തൊട്ടു തൊഴുതപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നുവെന്നും ആശാ നാഥ് പറയുന്നു..

ആശാ നാഥിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇത് വെറും ഒരു ഫോട്ടോയല്ല
എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്
ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,
അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു. ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്… സംസ്കാരത്തെയാണ്…ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.
ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി, ഒരു പ്രചോദനമായി നിലനിൽക്കും.
വിനയം തന്നെയാണ് യഥാർഥ മഹത്വം.
ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല.

BREAKING NEWS
ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്ത് യുഎസ്; ഹോർമുസിൽ മൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയതായി ഐആർജിസി
15 Oct 2026
BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026