BREAKING NEWS

വിശന്നിട്ട് കണ്ണുകണ്ടില്ല!! മോഷ്ടിക്കാൻ കയറിയതാണെന്നു ഒരു നിമിഷം കള്ളനങ്ങു മറന്നു, വേ​ഗം ഒരു ഓംലറ്റ് അടിച്ച് അകത്താക്കി… ബീഫ്ഫ്രെെ ചൂടാക്കുന്നതിനിടെ സിസിടിവി കണ്ടതോടെ വന്ന കാര്യം ഓർമ വന്നത്, വേ​ഗം കയ്യിൽ കിട്ടിയതും എടുത്ത് ഓടി…

· · 1 min read
Share: Copied!

പാലക്കാട്: വിശപ്പിനെന്തു കള്ളൻ, എന്തു പോലീസ്… കയ്യിൽ കിട്ടുന്നതു അങ്ങ് അകത്താക്കുകയെന്നല്ലാതെ. അതുപോലെ ഒരു സംഭവമാണു പാലക്കാട്ടെ ഒരു ഹോട്ടലിൽ നടന്നത്. മോഷണത്തിനെത്തിയ കള്ളനു ഹോട്ടലിൽ കയറിയതോടെ വിശന്നു. ഉടൻ തപ്പി നോക്കിയപ്പോൾ കിട്ടിയതു മുട്ടയാണ്. ഉടനെ കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി.

ഇതിനിടെ ഫ്രിഡ്ജ് തപ്പി നോക്കിയപ്പോൾ അതിൽ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാൻ തുടങ്ങുന്ന സമയത്താണ് എന്തിനാ വന്നതെന്നു ഓർമവന്നത്. ചുറ്റും നോക്കിയപ്പോൾ ഹോട്ടലിൽ സ്ഥാപിച്ച സിസിടിവി കാമറ കള്ളൻറെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കള്ളൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

എന്നാൽ പോകുന്ന പോക്കിൽ അവിടെയുണ്ടായിരുന്ന മൊബൈൽ ഫോണും ചാർജറും 29000 രൂപയും കള്ളൻ മോഷ്ടിച്ചിട്ടുണ്ട്. ചന്ദ്രനഗറിലെ ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലെ ഹുണ്ടികയും തകർത്ത നിലയിലാണ്. ഇതേ കള്ളനാണോ എന്നത് പോലീസ് പരിശോധിച്ചു വരികയാണ്.

കേരളത്തിൽ കാലവർഷം നാലു ദിവസത്തിനുള്ളിൽ, അറബിക്കടലിൽ ന്യൂനമർദം, അടുത്ത 36 മണിക്കൂറിനുള്ളിൽ  ശക്തിപ്രാപിക്കും- കേന്ദ്ര കാലാവസ്ഥാ വകുപ്പ്

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026