BREAKING NEWS

റിസൾട്ട് വരാനുള്ള രണ്ട് മണിക്കൂർ ബിജെപിയും കോൺഗ്രസും അവരുടെ മേയറുണ്ടാകും എന്ന് കരുതട്ടെ… റിസൾട്ടിന് ശേഷം ഞങ്ങൾ നോക്കിക്കോളാം!! തലസ്ഥാനത്ത് ബിജെപിയുടെ സാങ്കൽപിക മേയർമാരായി മത്സരിച്ചവർ പരാജയപ്പെടും, കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് ബിജെപി- കോൺഗ്രസ് രഹസ്യ ബന്ധത്തിലൂടെ!! തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല തരംഗം- വി ശിവൻകുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല തരംഗം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എല്ലാവരും ശ്രദ്ധിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പാണെന്നും ഇത്തവണയും മികച്ച വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ എൽഡിഎഫ് 54 സീറ്റ് നേടി. ഇത്തവണയും പുറകോട്ട് പോകില്ല.

പ്രതിപക്ഷത്തിന്റെ ഒരു ആരോപണവും ജനങ്ങളെ ഏശിയിട്ടില്ല. 55-60 സീറ്റെങ്കിലും ഇത്തവണ നേടും. ബിജെപിയുടെ 10 സീറ്റുകൾ എങ്കിലും കുറയുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ബിജെപിയുടെ സാങ്കൽപിക മേയർമാരായി മത്സരിച്ചവർ തന്നെ പരാജയപ്പെടുമെന്നും കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് ബിജെപി – കോൺഗ്രസ് രഹസ്യ ബന്ധത്തിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു. റിസൾട്ട് വരാനുള്ള രണ്ട് മണിക്കൂർ ബിജെപിയും കോൺഗ്രസും അവരുടെ മേയർ ഉണ്ടാകും എന്ന് കരുതട്ടെ. റിസൾട്ടിന് ശേഷം തങ്ങൾ നോക്കിക്കോളാമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ കക്ഷിയാകാൻ ബിജെപിക്ക് കഴിഞ്ഞ കോർപ്പറേഷൻ കൂടിയാണ് തിരുവനന്തപുരം. ഇതുവരെയുള്ള ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലമാണ് താനും.

2020ൽ 10 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിൻറെ സ്ഥിതി ദയനീയമായിരുന്നു. എന്നാൽ ഇത്തവണ കേരളത്തിൽത്തന്നെ ആദ്യമായി സ്ഥാനാർഥി നിർണയം നടത്തി കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഇറങ്ങിയ കോൺഗ്രസ് മുൻ എംഎൽഎ ശബരിനാഥിനെയാണ് മേയർ സ്ഥാനാർത്ഥിയാക്കി ഉയർത്തികാട്ടുന്നത്.

അതുപോലെ മുൻ ഡിജിപി ആർ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാക്കി ബിജെപിയും കച്ചമുറുക്കിയതോടെ കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരമാണ് തിരുവനന്തപുരം കോർപ്പറേഷനിലേത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്പി ദീപക്, മുൻ മേയർ കെ ശ്രീകുമാർ വഞ്ചിയൂർ ബാബു, ആർ പി ശിവജി തുടങ്ങിയവരെയാണ് ഇടതുപക്ഷം ഇറക്കിയത്.

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026