BREAKING NEWS

’അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ പറയണം’; അടൂർ പ്രകാശിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് എ.പി. അനിൽകുമാർ എന്ത് വിഷയമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത് ’

· · 1 min read
Share: Copied!

മലപ്പുറം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ തള്ളി മന്ത്രി എ.പി. അനിൽകുമാർ. ചർച്ചകൾ ആവശ്യമായ തലങ്ങളിലാണ് നടക്കേണ്ടതെന്നും ഏതെങ്കിലും വിഷയത്തിൽ ചർച്ച നടന്നില്ലെങ്കിൽ അത് പൊതുവേദിയിൽ ഉന്നയിക്കുകയല്ല വേണ്ടതെന്നും അനിൽകുമാർ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

അടൂർ പ്രകാശിന്റെ പ്രതികരണത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടോയെന്ന് അറിയില്ലെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം, കെ.സി. വേണുഗോപാലിനെതിരെ മാധ്യമങ്ങളിൽനിന്ന് നിരന്തരം വിമർശനം ഉയരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. എന്ത് വിഷയമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അനിൽകുമാർ ആരോപിച്ചു.

തന്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ തന്നെ പറയുമെന്നും അനിൽകുമാർ വ്യക്തമാക്കി.

BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026
BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026
BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026