BREAKING NEWS

ദിവസവും വീട് പൂട്ടിപ്പോകുന്ന സ്ഥാനാർഥി സംഭവ ദിവസം വീടിന്റെ വാതിൽ അടച്ചില്ല, കയ്യിൽ കിടന്ന മോതിരം ഊരി വയ്ക്കുകയും ചെയ്തു!! സ്വർണവും 25,000 രൂപയും കവർന്നെന്ന് പരാതി, ഒപ്പമുണ്ടായിരുന്ന പ്രവർത്തകനെതിരെ ആരോപണം, പരാതി കെട്ടിച്ചമച്ചത്, വ്യക്തിവൈരാ​ഗ്യമെന്ന് സംശയം- പോലീസ്

· · 1 min read
Share: Copied!

പോത്തൻകോട്: സ്ഥാനാർഥിയുടെ വീട്ടിൽനിന്നും 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും പ്രവർത്തകൻ മോഷ്ടിച്ചെന്ന് പരാതി. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ആർ.വിജയനാണ് പോലീസിൽ പരാതി നൽകിയത്. തന്റെയൊപ്പം പ്രചാരണത്തിന് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണു വിജയന്റെ ആരോപണം. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നു സംശയമുണ്ടെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

എന്നും പ്രചരണത്തിനിറങ്ങുമ്പോൾ വീട് പൂട്ടിപ്പോകുന്ന സ്ഥാനാർഥി സംഭവ ദിവസം വാതിൽ അടയ്ക്കാൻ മറന്നുപോയെന്നാണു പറയുന്നത്. കയ്യിൽ കിടന്ന മോതിരം അന്നു വീട്ടിൽ ഊരിവച്ചെന്നും പറയുന്നു. പരാതിക്കാരനും ആരോപണ വിധേയനും തമ്മിൽ നേരത്തേ പണമിടപാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. പരാതിക്കു കാരണം വ്യക്തി വൈരാഗ്യമാണെന്നു സംശയിക്കുന്നതിനാൽ കേസെടുത്തില്ലെന്നും പോലീസ് അറിയിച്ചു.

​ഗോവയിലെ നൈറ്റ്ക്ലബ്ബിൽ വൻ തീപിടിത്തം, നാലുവിദേശികളടക്കം 23 പേർ വെന്തുമരിച്ചു, നിരവധിപ്പേർക്ക് പരുക്ക്, അപകടത്തിനു പിന്നിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്, , മരിച്ചവരിലേറെയും ജീവനക്കാർ, റസ്റ്ററന്റ് പ്രവർത്തിച്ചത് അനുമതില്ലാതെ- വീഡിയോ

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026