BREAKING NEWS

മുന്‍ വൈരാഗ്യം, സ്കൂട്ടറില്‍ കാറിടിപ്പിച്ചു, റോഡില്‍ വീണ യുവാവിനെ ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്നു, പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. ദേവേശ് എന്ന ബണ്ടി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പവൻ പരാശറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ തിരക്കേറിയ സിഡ്‌കോ എൻ-7 മേഖലയിലുള്ള ബജ്‌റംഗ് ചൗക്കിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പരാശർ താൻ ഓടിച്ച കാർ ദീക്ഷിതിന്റെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദീക്ഷിതിനെ പരാശർ ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയ്ക്കും മുഖത്തും ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ദീക്ഷിത് സംഭവസ്ഥലത്തു വച്ച് മരിച്ചു. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്നു ദീക്ഷിത്. ആക്രമണത്തിന് ശേഷം പരാശർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കൊലപാതകത്തിന് ഉപയോഗിച്ച കാറും ഇരുമ്പുവടിയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റ് നടത്തിപ്പുകാരനായിരുന്നു ദീക്ഷിത്. ഇയാൾക്ക് റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ടായിരുന്നു. ഇയാളും പരാശറും തമ്മിൽ കുറച്ചുകാലമായി തർക്കങ്ങൾ നിലനിന്നിരുന്നതായാണ് പ്രാഥമിക വിവരം. മുൻവൈരാഗ്യവും ബിസിനസ് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. എന്നാൽ കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെയും വെളിവായിട്ടില്ല.

BREAKING NEWS
ഭർത്താവിനെ സ്കൂട്ടറിലെത്തിയ സംഘം തട്ടികൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; പിന്നാലെ കാണാതായ ആൾ സ്റ്റേഷനിലെത്തി; എന്തോ പൊരുത്തക്കേട്, പോലീസിന് സംശയം; വീടു പരിശോധിച്ചപ്പോൾ കള്ളനോട്ടടിക്കുന്ന പ്രിന്ററും രണ്ടരക്കോടിയുടെ നോട്ടുകൾ നിർമിക്കാവുന്ന പേപ്പർകെട്ടുകളും!
24 Oct 2026
BREAKING NEWS
വിലക്ക് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രം, സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത തെറ്റ്, വിശദീകരണവുമായി ലോക്ഭവന്‍
24 Oct 2026
BREAKING NEWS
എസ്എംഎ മരുന്ന് വിവാദം ബൂമറാങായി; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ
24 Oct 2026
BREAKING NEWS
"ഫോർട്ട് കൊച്ചി നിറയെ മുസ്ലിങ്ങള്‍, കേരളം അപകടത്തിലാണ്", ഹിന്ദുക്കൾക്ക് തുറന്നു സംസാരിക്കാൻ പോലും സാധിക്കുന്നില്ല, കാശി എന്നുപേരുള്ള കഫേയില്‍ മുഴുവന്‍ ബീഫ് വിഭവങ്ങള്‍, വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്‌ളുവൻസർ, ദുഃഖകരമായ യാഥാർഥ്യമെന്ന കമന്റുമായി ദിയ കൃഷ്ണ
24 Oct 2026