BREAKING NEWS

വിവാഹത്തിന് ശേഷം കാമുകനെ കാണാൻ സാധിക്കുന്നില്ല: ഭർത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി, കൊലപാതകം വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ

· · 1 min read
Share: Copied!

ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ആഴ്ച്ച യുവതി ഭർത്താവിനെ കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ ദിലീപ് എന്ന യുവാവിനെയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദിലീപിന്‍റെ ഭാര്യ പ്രഗതി യാദവും, അനുരാഗ് യാദവ് എന്ന യുവാവും നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ ഇഷ്ടം വീട്ടുകാര്‍ എതിര്‍ത്തു. ദിലീപുമായുള്ള പ്രഗതിയുടെ വിവാഹം നടത്തുയത് പ്രഗതിയുടെ ഇഷ്ടപ്രകാരം ആയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

മാര്‍ച്ച് 19 നാണ് ദിലീപിനെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ പൊലീസ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന ദിലീപിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ബുദുനയിലെ കമ്മ്യൂണിറ്റി സെന്‍ററില്‍വെച്ച് ദിലീപിന്‍റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് ദിലീപിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ക്വട്ടേഷന്‍ വിവരം പുറത്തറിയുന്നത്. പ്രഗതിക്ക് വിവാഹത്തിനു ശേഷം കമുകനായ അനുരാഗിനെ കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ദിലീപിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിടുകയായിരുന്നു. കൊല നടത്തുന്നതിനായി രാമാജി ചൗധരി എന്ന ക്വട്ടേഷന്‍ ഗുണ്ടയെ ഇവര്‍ ഏല്‍പ്പിച്ചെന്നും അയാള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്നും പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026