ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്‌ലർ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസം പുറത്ത് വരും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതികപരമായ ചില കാരണങ്ങൾ മൂലം ട്രെയ്‌ലർ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, ട്രെയ്‌ലർ ഏറ്റവും മികച്ച രീതിയിൽ മറ്റൊരു ദിവസം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ, തനിക്ക് ജന്മദിന ആശംസകൾ നൽകിയ, ചിത്രത്തിൻ്റെ സഹനിർമ്മാതാവ് ജോം വർഗീസിനോട് ട്രെയ്‌ലർ എവിടെ എന്ന സരസമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദുൽഖർ സൽമാനും ട്രെയ്‌ലർ അപ്ഡേറ്റ് ചോദിച്ചത്. “ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?” എന്നായിരുന്നു ദുൽഖറിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.
ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ
YOU MAY ALSO LIKE
BREAKING NEWS
കാർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ പൈപ്പുകളിലേക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്ക്
BREAKING NEWS
ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങളിൽ പ്രതി, യുവാവ് അറസ്റ്റിൽ
BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിൽ വച്ചു, അസ്ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം