BREAKING NEWS

അശ്രദ്ധമായി സ്കൂട്ടര്‍ ഓടിച്ച് അപകടമുണ്ടാക്കി, മുഖത്ത് ഗുരുതര പരിക്ക്, ഭര്‍ത്താവിനെതിരെ കേസുകൊടുത്ത് ഭാര്യ

· · 1 min read
Share: Copied!

കൊച്ചി: കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു. സ്കൂട്ടർ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഭർത്താവ് യുസുഫിനെതിരെ വെങ്ങോല അറയ്ക്കപ്പടി സ്വദേശി സൈനബ ക്രിമിനൽ കേസ് കൊടുത്തത്. കഴിഞ്ഞ ഏപ്രിൽ 16ന് രാത്രി 9.30ഓടെ ഭർത്താവ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ചീനിക്കുഴി റബർ പാർക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള ഹമ്പിൽ കയറിയപ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും സൈനബ റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടമെന്നും മുഖത്ത് ഗുരുതര പരിക്കേറ്റെന്നും സൈനബയുടെ പരാതിയിൽ പറയുന്നു.

കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വകാര്യ പരാതി സ്വീകരിച്ച് അന്വേഷണത്തിനായി കുന്നത്തുനാട് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026