BREAKING NEWS

മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, തല പിടിച്ച് ചുമരില്‍ ഇടിപ്പിച്ചു, ബിജെപി നേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത് സ്വന്തം വീട്ടില്‍ നിന്ന് തിരിച്ചുവരാന്‍ വൈകിയതിന്, കേസ് കൊടുത്തതിനു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ആക്ഷേപങ്ങളും ഭീഷണിയും

· · 1 min read
Share: Copied!

തൃശൂർ:  ബി.ജെ.പി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ. എ.ആർ ശ്രീകുമാറിനെതിരെയാണ് ഭാര്യ കഴിഞ്ഞ ദിവസം മതിലകം പൊലീസിൽ പരാതി നൽകിയത്. ഇതിൽ വധശ്രമത്തിന് അടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വെള്ളിയാഴ്ച ഭാര്യ പ്രിയങ്ക മാധ്യമങ്ങളോടടക്കം വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ അൽപം താമസിച്ചതിനാണ് കഴിഞ്ഞ ദിവസം ശാരീരിക അതിക്രമം നടത്തിയത്.

കേസ് കൊടുത്തതിന് പിന്നാലെ ബി.ജെ.പി അണികളിൽനിന്ന് ആക്ഷേപങ്ങളും ഭീഷണിയും നേരിടേണ്ടി വരുന്നുണ്ടെന്നും ഇവർ പറയുന്നു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലാണ് ശ്രീകുമാറിന്റെ ക്രൂരമർദത്തിന് ഇരയായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീട്ടിൽനിന്ന് ആലയിലെ ശ്രീകുമാറിന്റെ വീട്ടിലേക്ക് എത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദനം.

മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും ചുമരിൽ തല ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് പ്രിയങ്ക കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. മതിലകം പൊലീസിൽ ഇവർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ശ്രീകുമാറിനൊപ്പം പോകില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും ഇവർ പറയുന്നു.

BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026
BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026