BREAKING NEWS

വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല, പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു, ഇപ്പോഴും തങ്ങളെ ഉപദ്രവിക്കുന്നുണ്ട്, മരണം വരെ പോരാടും, ഗുരുതര ആരോപണവുമായി മരിച്ച മഹേശന്റെ ഭാര്യ

· · 1 min read
Share: Copied!

ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും തങ്ങളെ ഉപദ്രവിക്കുകയാണെന്ന് കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ഭാര്യ ഉഷാദേവി. വാശിയായാൽ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല. നിലവിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു, ഒരു രീതിയിലും അന്വേഷണം മുന്നോട്ടു പോയിട്ടില്ല.

വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. വി.എം സുധീരൻ വിഷയത്തിൽ കൃത്യമായി ഇടപെട്ടുവെന്നും ഉഷാദേവി പറഞ്ഞു. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ സർക്കാരിൽ വിശ്വാസമുണ്ടെന്നും ഉഷാദേവി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് ഇപ്പോഴും ഉപദ്രവം ഉണ്ടാകാറുണ്ട്. മരണം വരെ പോരാടും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാശിയായാൽ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല.

വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. സംഭവവുമായി ബന്ധപ്പെട്ട പരാതി പറയാൻ പോയപ്പോൾ മഹേശനെ വെള്ളാപ്പള്ളി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഉഷാദേവി പറഞ്ഞു. മഹേശനെ യൂണിയൻ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026